തിരുവനന്തപുരം: അറബിക്കടലിൽ കാലവർഷക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയു തീവ്രത കുറഞ്ഞു. എന്നാൽ, വരും ദിവസങ്ങളിലും മഴ തുടരും. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കാലവർഷം ആരംഭിക്കുകയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുകയും ചെയ്തതിനെതുടർന്ന് മെയ്27 മുതൽ 31വരെ സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ രേഖപ്പെടുത്തി. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ സാധ്യത കൂടുതലാണ്. മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് 26 ക്യാമ്പു കളിലായി 451പേരെ മാറ്റി പാർപ്പിച്ചു. മഴക്കെടുതിയിൽ 104 വീട് പൂർണമായും 3772 വീടുകൾ ഭാഗികമായും തകർന്നു