കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ

0
52

കുവൈറ്റ്‌ സിറ്റി : പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. ഇന്ന് ബയാൻ കൊട്ടാരത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ, അംബാസഡർ സ്വൈക ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അറിയിക്കുകയും ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിംഗ് ഹെഡ് ഓഫ് ഷെയ്ഖ് ഖാലിദ് മുഹമ്മദ് അൽ-ഖാലിദ് അൽ-സബാഹും സ്വീകരണത്തിൽ സന്നിഹിതനായിരുന്നു.