കുവൈറ്റ് സിറ്റി : കുവൈറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ സംഘം ഏകദേശം നാല് ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി. സംഭവത്തിൽ 12 ദശലക്ഷം കുവൈത്ത് ദിനാർ വിപണിമൂല്യം വരുന്ന സൈക്കോ ട്രോപിക് ലഹരിവസ്തുക്കൾ പിടികൂടി. വാട്ടർ പൈപ്പുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരിവസ്തുക്കൾ. മയക്കുമരുന്നുകളെ ചെറുക്കുന്നതിനും അവയുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കസ്റ്റംസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി അടുത്ത ഏകോപനത്തിലാണ് ഈ ഓപ്പറേഷൻ നടത്തിയത്. മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇതിന്റെ മുഖ്യപ്രതി എന്ന് സംശയിക്കുന്നയാൾ വിദേശത്താണ്. വിദേശ രാജ്യത്തിലെ ഒരു മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുമായി സഹകരിച്ച് അയാളെ പിടികൂടാനും ഉചിതമായ നിയമനടപടി സ്വീകരിക്കാനുമുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നു.
Home Middle East Kuwait വൻ മയക്കുമരുന്ന് വേട്ട, 12 മില്യൺ കെഡി വിലമതിക്കുന്ന ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി