മറിയ ഉമ്മൻ ചാണ്ടിയുമൊത്ത് സ്നേഹ വിരുന്നൊരുക്കി ഒഐസിസി കുവൈറ്റ്

0
35

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ മറിയ ഉമ്മനുമൊത്ത് അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ വെച്ച് സ്നേഹവിരുന്നൊരുക്കി. നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു.

നാഷണൽ ഭാരവാഹികളായ വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, എം.എ നിസ്സാം,റിഷി ജേക്കബ് കൂടാതെ വനിതാവിഭാഗം കോർഡിനേറ്റർ ഷെറിൻ ബിജു എന്നിവർ ആശംസകൾ അറിയിച്ചു.

വേണു പൂർണിമ 2025 ന്റെ വിജയത്തിനായി പ്രവർത്തിച്ച സുരേന്ദ്രൻ മൂങ്ങത്ത്, കലേഷ് ബി. പിള്ള എന്നിവർക്കുള്ള ഉപഹാരങ്ങൾ മറിയ ഉമ്മൻ സമ്മാനിച്ചു. ഭാഗ്യ നറുക്കെടുപ്പിന് കൺവീനർ റിജോ കോശി നിയന്ത്രിച്ചു..

നാഷണൽ സെക്രട്ടറി സുരേഷ് മാത്തൂർ സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ വിപിൻ മങ്ങാട് നന്ദിയും പറഞ്ഞു.