തണൽ പൊന്നോണം 2K25 സെപ്റ്റംബർ 12 ന്

0
633

കുവൈറ്റ്‌ സിറ്റി : തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ (TKPA) അണിയിച്ചൊരുക്കുന്ന ‘തണൽ പൊന്നോണം 2025’ ഓണാഘോഷം സെപ്റ്റംബർ 12 വെള്ളിയാഴ്ച്ച അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ച് നടക്കുന്നതാണ്. പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ്സർ മാനുവും, ഗായകൻ പട്ടുറുമാൽ മുത്തുവും, അദ്ദേഹത്തിന്റെ മകൾ റൈഹാന മുത്തുവും (ഐഡിയ സ്റ്റാർ സിംഗർ, പട്ടുറുമാൽ), പിന്നണി ഗായകൻ ഷാനിഫ് ഇസ്സ എന്നിവർ പങ്കെടുക്കുന്നു.  കൂടാതെ ഫ്ലവേഴ്സ് ചാനലിൽ കുവൈറ്റിൽ നിന്ന് പോയ *കുട്ടി പട്ടാളത്തിന്റെ DK ഡാൻസ്, ജ്വാല, പൊലിക* തുടങ്ങിയ പ്രമുഖ ഗ്രൂപ്പുകളുടെ കലാപരിപാടികളും, തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന *അമ്മയ്ക്കൊരുമ്മ* ഷോർട്ട് ഫിലിം *സാൽമിയ-അബ്ബാസിയ- ഫഹാഹീൽ യൂണീറ്റ്* അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, ഡാൻസ്, പാട്ടുകൾ തുടങ്ങിയ പ്രോഗ്രാമുകളും ഉണ്ടാകും. ഉച്ചകഴിഞ്ഞ് നടക്കുന്ന *സാംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി ചെണ്ടമേളവും, താലപ്പൊലിയെതിരേപ്പോടും കൂടി മഹാബലി എഴുന്നെള്ളത്തും* ഉണ്ടായിരിക്കുന്നതാണ്.