മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദർശനം, നവംബർ 7ന്, വിപുലമായ സംഘാടകസമിതി രൂപീകരിച്ചു

0
58

കുവൈറ്റ്‌ സിറ്റി : ലോക കേരള സഭ അംഗങ്ങളുടെയും മലയാള മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പ് യോഗം നടന്നത്. ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാള മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി മുഖ്യമന്ത്രിയുടെ സന്ദർശനത്തെകുറിച്ചുള്ള വിശദീകരണം നടത്തി. തുടർന്ന് സംസാരിച്ച മുഴുവൻ ആളുകളും സ്വീകരണ പരിപാടി വിജയിപ്പിക്കാനും ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കുവൈറ്റിലെ 40 ഓളം വരുന്ന മുഖ്യധാരാ സംഘടനാ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
സംഘാടക സമിതിയുടെ രക്ഷാധികാരികളായി കെ ജി എബ്രഹാം, ജോയൽ ജോസ്, ശ്രീജിത്ത് കെ എസ്സ്, അഫ്സൽ ഖാൻ, ബാബു എരിൻച്ചേരി, ഹംസ പയ്യന്നൂർ, അയൂബ് കേച്ചേരി, അബീദ്, സുരേഷ് കെ പി, അബ്ദുൾ അസീസ് എന്നിവരെയും
സംഘാടക സമിതി ചെയർമാനായി ഡോക്ടർ അമീർ, വർക്കിംങ് ചെയ്യർമാൻ: മാത്യൂ ജോസഫ്, ജനറൽ കൺവീനർ: ജെ.സജി, കൺവീനേഴ്സ്: മണിക്കുട്ടൻ എടക്കാട്, സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ്. എന്നിവരെയും കുവൈറ്റിലെ ലോക കേരള സഭ അംഗങ്ങൾ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങൾ എന്നിവരെ കോർഡിനേറ്റേഴ്‌സായും തെരെഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മലയാളി സംഘടനാ പ്രതിനിധികളെയും ആലോചന യോഗം തെരെഞ്ഞടുടുത്തു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിന് ലോക കേരളസഭ അംഗം ടി വി ഹിക്മത്ത് സ്വാഗതം ആശംസിക്കുകയും എൽകെഎസ് അംഗം സത്താർ കുന്നിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.