സ്‌നാപ് ചാറ്റ് വഴി അനധികൃത ഇലക്ട്രോണിക് ചൂതാട്ടം, പ്രതി പിടിയിൽ

0
45

കുവൈത്ത് സിറ്റി: സ്‌നാപ് ചാറ്റ് ആപ്ലിക്കേഷൻ വഴി അനധികൃത ഇലക്ട്രോണിക് ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്ത ഒരാളെ സൈബർ ക്രൈം വിഭാഗം കുവൈത്തിൽ അറസ്റ്റ് ചെയ്തു. ചൂതാട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ സൈറ്റുകൾ പ്രോത്സാഹിപ്പിക്കുകയും, അതിലൂടെ ഫോളോവേഴ്സിൽ നിന്ന് പണം ശേഖരിക്കുകയും ചെയ്യുന്ന ഒരു അക്കൗണ്ടിൽ നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിനും തുടർനടപടികൾക്കും ശേഷമാണ് അറസ്റ്റ് നടന്നതെന്ന് സൈബർ ക്രൈം വിഭാഗം അറിയിച്ചു.

ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി തുക കൈമാറ്റം ചെയ്യുന്നതിന് പകരമായി വ്യാജമായ സാമ്പത്തിക ലാഭം ഉണ്ടാക്കാം എന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രതി ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചു എന്ന് അധികൃതർ വിശദീകരിച്ചു. പണം ലഭിച്ച ശേഷം ഇയാൾ ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്യുകയായിരുന്നു പതിവ്. കൂടാതെ, പെട്ടെന്ന് പണം സമ്പാദിക്കാം എന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനും ഇലക്ട്രോണിക് ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇയാൾ ചൂതാട്ട ഹാളുകൾ സന്ദർശിക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഫോളോവേഴ്സിനെ കബളിപ്പിക്കാനും ആകർഷിക്കാനുമായിരുന്നു ഈ ശ്രമം.