എഐ അധിഷ്ഠിത സ്മാർട്ട് ടെക്‌നോളജി പോർട്ട്ഫോളിയോയുമായി ഫ്യൂച്ചർ ഇന്റഗ്രേറ്റഡ് ടെക്‌നോളജീസും ടെക്‌മാർട്ടും

0
13

കുവൈത്ത് സിറ്റി: എഐ അധിഷ്ഠിത സ്മാർട്ട് ടെക്‌നോളജി പോർട്ട്ഫോളിയോ ഫ്യൂച്ചർ ഇന്റഗ്രേറ്റഡ് ടെക്‌നോളജീസും ടെക്‌മാർട്ടും ചേർന്ന് സാൽമിയയിൽ അവതരിപ്പിച്ചു. 2026 ജനുവരി 27ന് മില്ലേനിയം ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിലായിരുന്നു ലോഞ്ച്. ഫ്യൂച്ചർ കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സിഇഒ മിസ്റ്റർ സലാഹ് അൽ അവാധി സ്വാഗത പ്രസംഗം നടത്തി. എക്‌സൈറ്റ്, ലുലു ഹൈപ്പർമാർക്കറ്റ്, ബെസ്റ്റ് അൽ-യൂസിഫി, യൂറേക്ക, ബൂട്ടികാറ്റ് തുടങ്ങിയവയുടെ പ്രതിനിധികളും വ്യവസായ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ടെക്‌മാർട്ട് എംഡി എം. പി. ശർമ ‘സോൾ ക്ലിപ്പ് എഐ സ്മാർട്ട് ഇയർബഡ്സ്’ യുടെ തത്സമയ ഡെമോ അവതരിപ്പിച്ചു. നാർവാൽ റോബോട്ടിക് വാക്വം
ക്ലീനറുകളും ഔസു സ്മാർട്ട് ഹോം സെക്യൂരിറ്റി സാങ്കേതികതയും ചടങ്ങിൽ അവതരിപ്പിച്ചു. പരിപാടി നെറ്റ്‌വർക്കിംഗ് ലഞ്ചോടെ സമാപിച്ചു.