കുവൈത്ത്: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്തിന്റെ വാർഷിക പൊതുയോഗം 2026 ഫെബ്രുവരി 6-ന് മെഹ്ബുള്ള ഹോട്ടൽ പാർക്ക് ഇൻ ബൈ റാഡിസണിൽ വച്ചു ചേർന്നു.സംഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രസ്തുത യോഗത്തിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. പ്രസിഡന്റ് പ്രശാന്ത് വാര്യർ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ 2024–26 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫഷണൽ വികസന പരിപാടികൾ,സാമൂഹിക ഇടപെടലുകൾ, സ്ഥാപനങ്ങളുമായുള്ള സഹകരണങ്ങൾ എന്നിവ റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. ട്രഷറർ ശ്രീജിത്ത് എസ് നായർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്ക് ബിജു ജനാർദ്ദനൻ മേൽനോട്ടം വഹിച്ചു.മുഖ്യാതിഥി കൂടിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിനകത്ത് വിജ്ഞാന കൈമാറ്റവും പ്രൊഫഷണൽ നെറ്റ്‌വർക്കിംഗും ശക്തിപ്പെടുത്തുന്നതിൽ പിപിഎഫ് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.നവീൻ കെ. ആർ, ഇന്ത്യൻ പ്രൊഫഷണൽ സർട്ടിഫിക്കേഷനുകളും യോഗ്യതകളും അന്താരാഷ്ട്രമായി അംഗീകരിച്ച നിലവാരങ്ങളുമായി സമന്വയിപ്പിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഇടപെടൽ ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. പൊതുയോഗം പ്രമേയം ചർച്ച ചെയ്ത് അംഗീകരിച്ചു.
2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു:പ്രസിഡന്റ് – അനിൽകുമാർ പി. എൻ,ജനറൽ സെക്രട്ടറി – ബിപിൻ പുനത്തിൽ,ട്രഷറർ – ശ്രീജിത് എസ്. നായർ,വൈസ് പ്രസിഡന്റ് – ഡോ. അനില ആൽബർട്ട്, ജോയിന്റ് സെക്രട്ടറി – കിരൺ കെ. ബാബു.
2026–28 കാലയളവിലേക്കുള്ള 25 അംഗ കേന്ദ്ര നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: പ്രശാന്ത് വാര്യർ,ഷാജി മഠത്തിൽ,
അഡ്വ. സ്മിത മനോജ് കുമാർ,സൂരജ് സുകുമാരൻ,അസീം മുഹമ്മദ് സലീം,ഗോപികൃഷ്ണൻ എ. ജി,നവീൻ കെ. ആർ,രമേഷ് കാപ്പാടൻ,
സഞ്ജയ് എസ്. വിശ്വനാഥൻ, ഷെർലി ശശിരാജൻ, ലേഖ മധു,ഹനാൻ ഷാൻ, സുരേഷ് പി. ബി,അഡ്വ. ടിസ് തോമസ്, മൃദുൽ കാരാട്ട് പള്ളിയത്ത്,
ജോർജ് തൈമണ്ണിൽ, ശരത് പി. വി,രജീഷ് കുമാർ,വിനോദ് കെ, അജിൽ ജോയ്.
നിയുക്ത ജനറൽ സെക്രട്ടറി ബിപിൻ പുനത്തിൽ നന്ദിപ്രസംഗം നടത്തി.വാർഷിക പൊതുയോഗത്തിന് ശേഷം ‘TRANSCEND 26’ എന്ന പൊതുയോഗം സംഘടിപ്പിച്ചു. കുവൈറ്റ് എൻജിനീയേർസ് ഫോറം, ഇന്സ്ടിട്യൂഷൻ ഓഫ് എൻജിനീയേർസ്, കല കുവൈറ്റ് എന്നീ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ലോക കേരള സഭ അംഗം ടി വി ഹിക്മത്ത് ആശംസകൾ അർപ്പിച്ചു. പി പി എഫിന്റെ മുൻ പ്രസിഡന്റായ പ്രശാന്ത് വാര്യർ നിയന്ത്രിച്ച സംവാദത്തിൽ ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ കൌൺസിൽ കുവൈറ്റ് പ്രതിനിധി കാശിഫ് സയ്യിദും അനൂപ് അംബികയും പങ്കെടുത്തു. ചടങ്ങിൽ പി പി എഫിന്റെ ഗോൾഡ് സ്പോണ്സറായ SPETCO പ്രതിനിധികളേയും ഇവന്റ് സ്പോണ്സർമാരായ INTREX, ROYAL TECHNIC, SGS, SAFETY PLUS പ്രതിനിധികളേയും ആദരിച്ചു. ഭൈമി രാജേഷ് അവതാരകയായ ചടങ്ങിൽ ജനറൽ കൺവീനർ ഗോപീകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. വാർഷിക പൊതുയോഗവും ‘TRANSCEND 26’ ഉം വഴി, പ്രൊഫഷണൽ മികവ്, ഔദ്യോഗികതല സംഭാഷണങ്ങൾ, പ്രവാസി ഇന്ത്യൻ സമൂഹവും കേരളത്തിന്റെ വികസന പരിസ്ഥിതിയും തമ്മിലുള്ള ഇടപെടൽ ശക്തിപ്പെടുത്തൽ എന്നിവയോടുള്ള പ്രതിബദ്ധത പിപിഎഫ് കുവൈത്ത് വീണ്ടും ഉറപ്പിച്ചു.

































