കുവൈത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു

0
19

കുവൈത്ത് സിറ്റി: കർത്തവ്യ നിർവഹണത്തിനി‍ടെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന് നിയോഗിച്ചിട്ടുള്ള സുരക്ഷാ ദൗത്യങ്ങൾ നിർവഹിക്കുന്നതിനിടെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ അംഗങ്ങളായ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ-ഷറ, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മജ്മൈദ് എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു.

ഈ വിയോഗത്തിൽ ആഭ്യന്തര മന്ത്രാലയം ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ സുരക്ഷാ സേന ധൈര്യത്തോടും സമർപ്പണത്തോടും കൂടി കർത്തവ്യം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.