സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ ഏറ്റവും കൂടുതൽ മുടി നൽകി ബി ഡി കെ കാസർഗോഡ്

0
8

കാസർഗോഡ് : കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടിക്കൂടി വരികയാണ് ക്യാൻസർ രോഗമൂലം മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് മുടി നൽകി സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ പ്രവർത്തനം നടത്തിവരികയാണ് ബി.ഡി കെ കാസർഗോഡ്. 12.03.20026 ന് തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് നടന്ന സ്നേഹദാനം- കേശദാനം പ്രോഗ്രാമിൽ വച്ച് 110 ഓളം മുടിയാണ് ക്യാൻസർ രോഗികൾക്ക് വേണ്ടി ബി ഡി കെ കാസർഗോഡ് നൽകിയത്. കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള സ്കൂൾ,കോളേജ്,വ്യക്തികൾ എന്നിവരിൽ നിന്നാണ് ബി ഡി കെ കാസറഗോഡ് മുടി ശേഖരിക്കുന്നത്. പരിപാടി തൃശ്ശൂർ കോർപറേഷൻ മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാദർ ജെയ്‌സൺ മുണ്ടൻമണി അധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ ബി ഡി കെ സെക്രട്ടറി ഷെരീഫ് മാടാപ്പുറം, സംസ്ഥാന കമ്മിറ്റിയംഗം ജയൻ ചെറുവത്തൂർ ജില്ലാ കോർഡിനേറ്റർമാരായ ഖലീഫ ഉദിനൂർ (സീനിയർ സിവിൽ പോലീസ് ഓഫീസർ), യാസർ.ബി.സി എന്നിവർ പങ്കെടുത്തു. രക്തദാന പ്രവർത്തനത്തിന്റെ പുറമേ കേശദാന സ്നേഹദാന പദ്ധതിയിലൂടെ അനേകം രോഗികൾക്ക് ആശ്വാസമാവുകയാണ് ബി ഡി കെ കാസറഗോഡ്. കാസർഗോഡ് ജില്ലയിലെ മുടി നഷ്ടപെട്ട നൂറോളം ക്യാൻസർ രോഗികൾക്കുള്ള സൗജന്യ വിഗ്ഗ് നൽകി സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ബി ഡി കെ കാസറഗോഡ്. സൗജന്യ വിഗ്ഗ് ആവിശ്യമുള്ളവരും ക്യാൻസർ രോഗികൾക്കു മുടി ദാനം ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപെടുക. 9947512648, 9961981325