22 വയസ്സുകാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

0
27

കുവൈറ്റ് സിറ്റി: കുവൈത്ത് സ്വദേശിയായ 22 വയസ്സുകാരനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കബദിൻ്റെ പ്രാന്തപ്രദേശത്തുള്ള ഫാംഹൗസിന് സമീപത്ത് വച്ചായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിൻ്റെ  അടിസ്ഥാനത്തിൽ പോലീസും പാരാ മെഡിക്കൽ സംഘവും സ്ഥലത്ത് എത്തി. നെഞ്ചിൽ കുത്തേറ്റ യുവാവ് കാറിനകത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു.   തൊട്ടടുത്തുള്ള ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവാവ് മരണത്തിന് കീഴടങ്ങി. യുവാവിനെ കുത്തിയ ബദൗൺ വംശജൻ പോലീസിൽ കീഴടങ്ങുകയും കുറ്റം ഏറ്റുപറയുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.