തെളിഞ്ഞ കാഴ്ചയ്ക്ക് ആധുനിക പരിചരണം; മഹ്ബൂലയിൽ മെട്രോയുടെ നേത്രരോഗ വിഭാഗം

0
8

കുവൈറ്റ് സിറ്റി : മഹ്ബൂലയിൽ ആധുനിക ആരോഗ്യപരിചരണത്തിന് പുതിയ മുഖമായി മാറിക്കൊണ്ടിരിക്കുന്ന “മെട്രോ സൂപ്പർ മെഡിക്കൽ കെയർ” രോഗികൾക്കായി സമഗ്രവും വിശ്വാസ്യതയാർന്നതുമായ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കൊപ്പം ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത് ഇവിടെയുള്ള ഒഫ്താൽമോളജി വിഭാഗമാണ്. കാഴ്ചയുടെ സംരക്ഷണത്തിനും കണ്ണുകളുടെ സമഗ്ര ആരോഗ്യപരിപാലനത്തിനുമായി മികച്ച ചികിത്സാ സംവിധാനങ്ങളോടെയാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്.

പ്രശസ്ത ഒഫ്താൽമോളജിസ്റ്റായ ഡോ. ഹുദയുടെ നേതൃത്വത്തിലാണ് വിഭാഗം പ്രവർത്തിക്കുന്നത്. നേത്രസംബന്ധമായ രോഗനിർണയത്തിലും ചികിത്സയിലും സമ്പന്നമായ അനുഭവസമ്പത്തുള്ള ഡോ. ഹുദ, രോഗികളോട് കരുതലോടെയും ആത്മാർത്ഥതയോടെയും സമീപിക്കുന്നതിലൂടെ ഇതിനോടകം തന്നെ നിരവധി കുടുംബങ്ങളുടെ വിശ്വാസം നേടിയിരിക്കുകയാണ്. കുട്ടികളിൽ നിന്നും മുതിർന്നവരിലേക്കുമുള്ള വിവിധ നേത്രരോഗങ്ങൾ കൃത്യമായി നിർണയിക്കുകയും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഡോക്ടർക്ക് പ്രത്യേക പ്രാവീണ്യമുണ്ട്.

കണ്ണിലെ അലർജി, ചുവപ്പ്, വരണ്ട കണ്ണ്, കാഴ്ച മങ്ങൽ, ഇൻഫെക്ഷൻ, കണ്ണിലെ സമ്മർദ്ദ വ്യതിയാനങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ ഇവിടെ ലഭ്യമാണ്. കൂടാതെ, സമഗ്ര നേത്ര പരിശോധനകളും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കൃത്യതയോടെ നടത്തപ്പെടുന്നു. രോഗികൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന സൗഹൃദപരമായ അന്തരീക്ഷമാണ് ഈ വിഭാഗത്തിന്റെ മറ്റൊരു പ്രത്യേകത. മെയ് 31 വരെ ഒഫ്താൽമോളജി കൺസൾട്ടേഷൻ ഫീസ് വെറും 1 കുവൈത്തി ദിനാർ മാത്രമായി നിശ്ചയിച്ചിരിക്കുന്നതും രോഗികൾക്ക് വലിയ ആശ്വാസമാകുന്നു. കൂടാതെ, ഓപ്റ്റിക്കൽ വിഭാഗത്തിൽ പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ഒഫ്താൽമോളജി വിഭാഗത്തിനൊപ്പം പീഡിയാട്രിക്സ്, ഇൻറേണൽ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി (OBG), ഡെന്റൽ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളും ഒരേ കുടക്കീഴിൽ സജ്ജമാണ്. ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും സുലഭമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന “മെട്രോ സൂപ്പർ മെഡിക്കൽ കെയർ”, മഹ്ബൂലയിലെ ആരോഗ്യരംഗത്ത് വിശ്വാസത്തിന്റെ പുതിയ അധ്യായമായി മാറിക്കൊണ്ടിരിക്കുകയാണ്.