വിശ്വാസദാർഢ്യത്തോടെ പുതുതലമുറ; ക്രോസ്‌റോഡ്‌സ്’ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

0
17

കുവൈത്ത് സിറ്റി : ഹവല്ലി-ഫർവാനിയ മേഖലകളിലെ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഐ.ടി ആന്റ് ടാലന്റ് വിഭാഗം സംഘടിപ്പിച്ച ക്രോസ്‌റോഡ്സ് സെമിനാർ ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥ പങ്കാളിത്തം പരിപാടിയെ ഏറെ സ്മരണീയമാക്കി. പരിപാടി അഫ്‌സൽ അലി കോർഡിനേറ്റ് ചെയ്തു. ഐ.ഐ.സി പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി, ജനറൽ സെക്രട്ടറി യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു. ഫർഹ അബ്ദുൽ റഹ്മാൻ ആത്മവിശ്വാസവും ഇമാനികമായ ദിശാബോധവും നൽകുന്ന ഹൃദയസ്പർശിയായ ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ സജീവ ഇടപെടലുകളും ചോദ്യോത്തരങ്ങളും പരിപാടിയെ കൂടുതൽ പ്രചോദനപരമാക്കി. നിരവധി വിദ്യാർത്ഥികൾക്ക് ഈ സെഷൻ പുതിയ ആത്മവിശ്വാസവും ഭാവിയെക്കുറിച്ചുള്ള നല്ല ദൃഷ്ടികോണവും നൽകാനായതായി ചർച്ചയിൽ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഖിറാഅത്ത് അയ്മാൻ നിർവ്വഹിച്ചു. ഷാനിബ് പേരാമ്പ്ര നന്ദി രേഖപ്പെടുത്തി.