കുവൈറ്റ് സിറ്റി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയവുമായി കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ICSK) വീണ്ടും കരുത്ത് തെളിയിച്ചു. 2025–26 അധ്യയന വർഷത്തെ പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചാണ് സ്കൂൾ തങ്ങളുടെ മികച്ച അക്കാദമിക് പാരമ്പര്യം നിലനിർത്തിയത്. കുവൈറ്റിൽ വെച്ച് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ (535 പേർ) പരീക്ഷ എഴുതിയത് ഈ സ്കൂളിൽ നിന്നാണ്. ഇതിൽ 99.25% വിദ്യാർത്ഥികളും 70 ശതമാനത്തിലധികം മാർക്ക് വാങ്ങി വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. 186 വിദ്യാർത്ഥികളാണ് 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ അർപ്പണബോധവും മാതാപിതാക്കളുടെ നിരന്തരമായ പിന്തുണയുമാണ് ഈ മികച്ച വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
വിവിധ സ്ട്രീമുകളിൽ മികച്ച വിജയം നേടിയവർ:
സയൻസ് സ്ട്രീം (Science Stream)
ഒന്നാം സ്ഥാനം – അരിഷ മുഹമ്മദ് അർഷാദ് അലി ഖാൻ (98%)
രണ്ടാം സ്ഥാനം – ജോഷ്വ ജോർജ്ജ് വെങ്ങൽ, ജെനസ്സ ആമി മാത്യൂസ് (97.8%)
മൂന്നാം സ്ഥാനം – ആൻ ട്രീസ ടോണി, അദാര സയ്യിദ് ഇബ്രാഹിം (97.6%)
കൊമേഴ്സ് സ്ട്രീം (Commerce Stream)
ഒന്നാം സ്ഥാനം – രോഹിത് രാജ് കാനാട്ട് (99.2%)
രണ്ടാം സ്ഥാനം – ഉമൈമ അബ്ദുൾ അസീസ് പാർക്കർ (99%)
മൂന്നാം സ്ഥാനം – ഷെസ സിറാജ്, പ്രിഷ ഗുപ്ത (98.6%)
ഹ്യുമാനിറ്റീസ് സ്ട്രീം (Humanities Stream)
ഒന്നാം സ്ഥാനം – ജനനി വിനോദ് (99.4%)
രണ്ടാം സ്ഥാനം – ഷാനൻ ക്രിസ്റ്റിൻ കൊളാക്കോ (99%)
മൂന്നാം സ്ഥാനം – കൃപ മരിയ അജേഷ്മോൻ, നേഹ ബിനിൽ (98.8%)
ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.
The Indian Community School, Kuwait continues to shine as a centre of academic excellence, with its students securing outstanding results in the CBSE Class XII examinations for the academic year 2025–26.
With a remarkable 100% pass result, ICSK continues its tradition of exceptional scholastic achievement. Out of 535 students who appeared for the examinations — the largest batch in Kuwait — an impressive 99.25 % scored above 70%, while 186 students secured above 90%.
These exceptional results reflect the hard work of students, the tireless dedication of teachers, and the constant encouragement and support of parents. Across Science, Commerce, and Humanities, ICSK students have proved that determination and discipline always lead to success.
In the Science stream, Arisha Mohamed Arshad Ali Khan emerged as the topper with an outstanding 98%, followed by Joshua George Vengal and Jenessa Amy Mathews, who shared the second position with 97.8%. Ann Treesa Tony and Adara Syed Ibrahim secured the third position jointly with 97.6%.
In the Commerce stream, Rohit Raj Kanattu secured the top position with 99.2%. Umaimah Abdul Aziz Parkar secured the second position with 99%, while Sheza Siraj and Prisha Gupta
shared the third place with 98.6%.
The Humanities stream was led by Janani Vinod, who scored a remarkable 99.4%. Shannon Christine Colaco followed closely with 99%, while Krupa Maria Ajeshmon and Neha Binil shared the third position with 98.8%.































