കുവൈത്തിലെ ഡിപ്ലോമാറ്റിക് കോർപ്സിന്റെ ഡീനായി സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദിനെ നിയമിച്ചു

0
10

കുവൈത്ത് സിറ്റി: കുവൈത്തിലെ സൗദി അറേബ്യ അംബാസഡറായ പ്രിൻസ് സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദിനെ പുതിയ ഡിപ്ലോമാറ്റിക് കോർപ്പ്സിന്റെ ഡീനായി നിയമിച്ചതായി കുവൈത്തിലെ താജിക്കിസ്ഥാൻ അംബാസഡർ സുബൈദുള്ളോ സുബൈസോദ അറിയിച്ചു. സ്വകാര്യ കാരണങ്ങളാൽ അറബ് ഡിപ്ലോമാറ്റിക് കോർപ്പ്സിന്റെ ഡീനായിരുന്ന പലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് രാജിവെച്ചതിനെ തുടർന്നാണ് പുതിയ നിയമനം. പ്രിൻസ് സുൽത്താൻ നിലവിൽ കുവൈത്തിലെ സൗദി അറേബ്യയുടെ അംബാസഡറായും രാജ്യത്തെ മുതിർന്ന നയതന്ത്ര പ്രതിനിധികളിലൊരാളായും പ്രവർത്തിച്ചുവരുന്നു.