കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ (PAFN) 28 വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി നോട്ടീസുകൾ നൽകി. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മാംസവും പച്ചക്കറികളും ഉപയോഗിച്ചതും കൃത്രിമം കലർത്തിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതുമായ മൂന്ന് സ്ഥാപനങ്ങളും പരിശോധനയിൽ കണ്ടെത്തി. ഗുരുതര നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കടകൾ അടപ്പിക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചതായി PAFN അധികൃതർ അറിയിച്ചു.

































