തീയറ്ററുകളിൽ സുരക്ഷാ പരിശോധന നടത്തി ഫയർ ഫോഴ്‌സ്

0
13

കുവൈത്ത് സിറ്റി : ജനറൽ ഫയർ ഫോഴ്‌സിന്റെ പ്രിവൻഷൻ വിഭാഗം വ്യാഴാഴ്ച വൈകുന്നേരം തലസ്ഥാന ഗവർണറേറ്റിലെ നിരവധി തീയറ്ററുകളിൽ സുരക്ഷാ പരിശോധനകൾ നടത്തി. സുരക്ഷാ മാനദണ്ഡങ്ങളും അഗ്നിബാധ പ്രതിരോധ ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായിരുന്നു പരിശോധന.

അപകടങ്ങൾ കുറയ്ക്കുക, പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുക, അഗ്നിബാധാ ഭീഷണികളിൽ നിന്ന് ജനങ്ങളുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കുക, സമൂഹ സുരക്ഷ വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിശോധനാ ക്യാംപെയിനുകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.