ഗോപന്റെ മൃതദേഹത്തോട് അനാദരവ്: കേരളാ ഹൗസിൽ പൊതുദർശനത്തിന് വയ്ക്കാൻ അനുമതി നൽകിയില്ല

0
32

 

ന്യൂ ഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മാധ്യമപ്രവർത്തകനും ആകാശവാണി അവതാരകനുമായ ഗോപന്റെ മൃതദേഹം കേരളാ ഹൗസിൽ പൊതുദർശനത്തിന് വയ്ക്കാൻ അനുവദിച്ചില്ല. കേരളാ ഹൗസ് റസിഡന്റ് കമ്മീഷണർ അനുമതി നിഷേധിച്ചതായാണ് പരാതി.

ഇതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ ദേഹം കൽക്കാജിയിലെ വീട്ടിലെത്തിച്ചു. സംഭവം വാർത്തയായപ്പോൾ തന്നോട് ആരും രേഖാമൂലം അനുവാദം ചോദിച്ചില്ലെന്നാണ് റസിഡന്റ് കമ്മീഷണർ പ്രതികരിച്ചത്.