ലോകത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ ഷെയ്ഖ് ജാബർ പാലം മെയ് ഒന്നിന് രാവിലെ പത്ത് മണിക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.

മനുഷ്യനിർമ്മിതമായ  ദ്വീപിൽ വെച്ച് നടക്കുന്ന ആഘോഷത്തിൽ സൗത് കൊറിയൻ പ്രൈം മിനിസ്റ്റർ ലീ നായ്ഖ് യുന്നടക്കമുള്ള ലോകനേതാക്കൾക്കൊപ്പം ഹിസ് ഹൈനസ് ആമിർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായും പങ്കെടുക്കുന്നു.

ഷെയ്ഖ് ജാബർ പാലം കൊറിയ-കുവൈത്ത് നയതന്ത്രബന്ധത്തിലെ ഒരു നാഴികകല്ലാണെന്ന് കുവൈത്തിലെ കൊറിയൻ അംബാസിഡർ ഹോംഗ് യോങ് ജി ചൂണ്ടിക്കാട്ടി.