കുവൈറ്റ് സിറ്റി: 28 വർഷങ്ങൾക്ക് ശേഷം കുവൈറ്റ് സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രി, കേരളത്തിന്റെ ജനനായകൻ പിണറായി വിജയനെ സ്വീകരിക്കാൻ കുവൈറ്റ് സജ്ജമായതായി സംഘാടകർ അറിയിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് ആളുകൾ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ വിലയിരുത്തി. മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈറ്റ് മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. കുവൈറ്റിലെ ഏതാണ്ട് അറുപതോളം വരുന്ന വ്യത്യസ്ത സംഘടനകൾ ഈ സ്വീകരണ പരിപാടിക്കായി തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. വ്യഴാഴ്ച്ച കുവൈറ്റിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രി അന്നേ ദിവസം ചില ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുകയും വെള്ളിയാഴ്ച്ച നടക്കുന്ന ഈ മഹാസമ്മേളനത്തിന് ശേഷം കുവൈറ്റിൽ നിന്ന് തിരിക്കും. ഈ മഹാസമ്മേളനം വിജയിപ്പിക്കാനും കുവൈറ്റ് കണ്ട എക്കാലത്തെയും മികച്ച പരിപാടിയാക്കി മാറ്റാനും മുഴുവൻ മലയാളികളും സഹകരിക്കണമെന്ന് സംഘാടക സമിതിക്ക് വേണ്ടി ടി വി ഹിക്മതും മലയാളം ഭാഷാമിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജിയും അഭ്യർത്ഥിച്ചു.
Home Kuwait Associations മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി കുവൈറ്റ് ; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ































