റമദാൻ അവസാന 10 ദിനങ്ങൾ: പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ

0
236

കുവൈത്ത് സിറ്റി: റമദാൻ അവസാന 10 ദിനങ്ങളിൽ എത്തിയതോടെ പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ. പ്രധാനപ്പെട്ട പള്ളികളായ മസ്ജിദുൽ കബീർ, അൽഖാനിം മസ്ജിദ്, ബിലാൽ മസ്ജിദ് എന്നീ പള്ളികളിൽ ഖിയാമുല്ലൈല നമസ്കാരത്തിനായി എത്തിയത് ആയിരക്കണക്കിന് വിശ്വാസികളാണ്. ഖുർആൻ പാരായണത്തിൽ പണ്ഡിതനായ ഷെയ്ക്ക് അൽ മിഷാരി അൽ ഹഫാസിയാണ് അൽഖാനിം പള്ളിയിൽ നമസ്കാരത്തിന് നേതൃത്വം നൽകിയത്. രാജ്യത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കിടയിലും നിരവധി ആളുകളാണ് നമസ്കാരത്തിനായി പള്ളികളിലെത്തിയത്. പു​ണ്യ​ങ്ങ​ൾ കൂ​ടു​ത​ൽ നേ​ടു​ന്ന​തി​നാ​യി ഇ​നി​യു​ള്ള നാ​ളു​ക​ളി​ല്‍ കാ​രു​ണ്യ​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ഹാ​യ വി​ത​ര​ണ​ങ്ങ​ളു​മാ​യി വി​ശ്വാ​സി​ക​ൾ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും.