കെ.ഡി.എൻ.എ  വുമൺസ് ഫോറം തയ്യൽ മെഷീൻ വിതരണം

കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ  വിതരണം ചെയ്തുപോരുന്ന തയ്യിൽ മെഷീനുകളുടെ നാലാം ഘട്ട വിതരണം  ശാന്തി സദനം സ്‌കൂൾ ഫോർ ഡിഫറെന്റലി ഏബ്ൾഡ് സ്ഥാപനത്തിന്റെ കെട്ടിടോദ്ഘാടന ചടങ്ങിൽ വച്ച് വടകര എം.പി.  കെ മുരളീധരൻ നിർവ്വഹിച്ചു. കേരളത്തിലെ നിർധനരായ കുടുംബങ്ങളെ കണ്ടെത്തി ജീവിത ഉപാധിയായാണ് കെ.ഡി.എൻ.എ വുമൺസ് ഫോറം തയ്യിൽ മെഷീൻ വിതരണ പദ്ധ്തി യുമായി മുന്നോട്ടു പോകുന്നത്.

കെ.ഡി. എൻ.എ ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്,  പി.എം. സലാം ഹാജി, ഹബീബ് മസൂദ്, കളത്തിൽ അബ്ദുറഹിമാൻ,  സ്‌കൂൾ പ്രിൻസിപ്പൽ മായ ടീച്ചർ, ബഷീർ മേലടി  എന്നിവർ സന്നിഹിതരായിരുന്നു.