ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 9 കിലോ രാസമയക്കുമരുന്ന് കസ്റ്റംസ് പിടികൂടി

0
40

കുവൈറ്റ് സിറ്റി : യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് കുവൈത്തിലേക്ക് എത്തിയ ചരക്കിൽ ഷാംപൂ കുപ്പികൾക്കുള്ളിൽ ഒളിപ്പിച്ചിരുന്ന ഏകദേശം 9 കിലോഗ്രാം രാസ ദ്രാവക മയക്കുമരുന്ന് കുവൈത്ത് കസ്റ്റംസ് പിടികൂടി.
എയർ കാർഗോ കസ്റ്റംസ് വകുപ്പിലെ ടാർഗറ്റിംഗ് ടീം നടത്തിയ പരിശോധനയിലാണ് കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ അറിയിപ്പുപ്രകാരം, സംശയാസ്പദമായി കണ്ടെത്തിയ ചരക്ക് വിശദമായി പരിശോധിച്ചപ്പോഴാണ് ഷാംപൂ കുപ്പികളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ രാസമയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരത്തിൽ ഒളിപ്പിച്ചതെന്നാണ് അധികൃതരുടെ നിഗമനം.

പിടിച്ചെടുത്ത മയക്കുമരുന്ന് കസ്റ്റഡിയിലെടുത്തതായും, സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചതായും കസ്റ്റംസ് അധികൃതർ അറിയിച്ചു.