കുവൈത്ത് സിറ്റി : കുവൈത്തിലെ നഴ്‌സിംഗ്, മിഡ്‌വൈഫറി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാസ അലവൻസുകളിലും ബോണസുകളിലും കാര്യമായ വർധനവ് വരുത്തി ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ചു. തസ്തികകൾ, തൊഴിൽ പരിചയം, പ്രൊമോഷനുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തുക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
തൊഴിൽ തസ്തികകളുടെ സാങ്കേതിക നിലവാരം ഉയർത്തുന്നതിനും സംയുക്ത ജോബ് ടൈറ്റിലുകൾ നടപ്പിലാക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. ജോലി സ്വഭാവ അലവൻസ്, ജോബ് ലെവൽ ബോണസ്, പ്രോത്സാഹന അലവൻസ്, ക്ഷാമബത്ത, ഷിഫ്റ്റ് അലവൻസ്, സൂപ്പർവിഷൻ അലവൻസ്, ട്രെയിനിംഗ് അലവൻസ്, ഓൺ-കോൾ അലവൻസ് എന്നിവ ഉൾപ്പെടുന്നതാണ് പ്രതിമാസ അലവൻസുകൾ.






























