കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു

0
21

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരണപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ചയാണ് സംഭവം നടന്നത്. തീപിടിത്തത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിന് വിവരം ലഭിച്ച ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസും ഫയർഫോഴ്സ് വിഭാഗവും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.

ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. രക്ഷാപ്രവർത്തനത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.