സലീബിയ പച്ചക്കറി മാർക്കറ്റിൽ ട്രക്കിൽ നിന്ന് മദ്യക്കുപ്പികൾ പിടികൂടി

0
8

കുവൈത്ത് സിറ്റി: കുവൈറ്റ് പച്ചക്കറി മാർക്കറ്റിലെ പരിശോധനാ മേഖലയിൽ ട്രക്കിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ കസ്റ്റംസ് അധികൃതർ മദ്യക്കുപ്പികൾ പിടികൂടി. പരിശോധനയിൽ 11 കുപ്പി മദ്യവും ഒരു കുപ്പി ബിയറും കണ്ടെത്തി. പതിവ് പരിശോധനകൾക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പുലർത്തിയ ജാഗ്രതയും കൃത്യതയുമാണ് പിടികൂടലിന് സഹായിച്ചതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് വിഭാഗത്തെ വിവരമറിയിക്കുകയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളുമായി ഏകോപനം നടത്തുകയും ചെയ്തു. പിടികൂടിയ വസ്തുക്കൾ സംബന്ധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.