നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു.

0
59

കോട്ടയം:നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒരാൾ മരണപെട്ടു. മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര പുതുമന കുന്നത്ത് മാത്യു (66) എന്ന ലോട്ടറി വിൽപനക്കാരൻ അപകടത്തിൽ മരണപെട്ടത്. കൂത്താട്ടുകുളം-പാലാ റോഡിലെ താമരക്കാട് ഷാപ്പുംപടിക്ക് സമീപമാണ് ദുരന്തം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ സംസാരിച്ച് നിന്നവർക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. താമരക്കാട് പെരുമാലിക്കര ബാലചന്ദ്രൻ (53), താമരക്കാട് തെക്കേകുറ്റ് ടോമി (55) എന്നിവർ പരിക്കേറ്റതിനെത്തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.