മഹിന്ദ രജപക്സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചെന്ന റിപ്പോര്‍ട്ട് തള്ളി അദ്ദേഹത്തിൻറെ ഓഫീസ്

0
167

മഹിന്ദ രജപക്സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതായുള്ള റിപ്പോര്‍ട്ട് തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. മഹിന്ദ രജപക്സെ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായി ആയിരുന്നു ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയെന്നും, മഹിന്ദ രജപക്സെയ്ക്കൊപ്പം മന്ത്രിമാരും കൂടി രാജിവെച്ചച്ചേക്കുമെന്നുമായിരുന്നു ശ്രീലങ്കന്‍ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. 36 മണിക്കൂര്‍ കര്‍ഫ്യൂവും ഫലം കാണാത്തിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രാജിവാര്‍ത്ത വന്നിരുന്നത്. ഈ വര്‍ത്തയാണ് രജപക്സെയുടെ ഓഫീസ് നിഷേധിച്ചിരിക്കുന്നത്.