സെയിന്റ് ബേസിൽ ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനവും, ബിഡികെ യും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ  യുവജന വിഭാഗമായ സെയിന്റ് ബേസിൽ ഓർത്തഡോക്സ്‌ ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റും  സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ജൂലൈ 15 , വെള്ളിയാഴ്‌ച ഉച്ചയ്ക്ക്  1  മുതൽ 4 വരെ സംഘടിപ്പിച്ച ക്യാമ്പിൽ; 50 ൽ പരം പേർ രക്തദാനം നിർവ്വഹിച്ചു.
ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനകർമ്മം ഇടവക വികാരി റവ: ഫാദർ മാത്യു എം മാത്യു  രക്തദാനം  നടത്തി  നിർവ്വഹിച്ചു. ഇടവകയുടെ  യുവജന വിഭാഗം രക്തദാനം  പോലുള്ള മഹത്പ്രവർത്തികളിലൂടെ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. ജിജി ജോർജ് (ജോയിന്റ് സെക്രട്ടറി , സെയിന്റ് ബേസിൽ ഒ.സി.വൈ.എം ), ജയൻ സദാശിവൻ  ബിഡി കെ എന്നിവർ രക്തദാതാക്കളെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. സെയിന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ട്രസ്റ്റി   എം.സി. വർഗീസ്, ആക്ടിങ് സെക്രട്ടറി സാമുവേൽ വർഗീസ്, സെയിന്റ് ബേസിൽ ഒ.സി.വൈ.എം വൈസ് പ്രസിഡന്റ് ജിനു എബ്രഹാം എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.  ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന്  സെയിന്റ് ബേസിൽ ഒ.സി.വൈ.എമ്മിനുള്ള  പ്രശംസാ ഫലകം ബി ഡി കെ കൈമാറി.
സെയിന്റ് ബേസിൽ ഒ.സി.വൈ.എം സെക്രട്ടറി ഷൈജു സ്വാഗതവും, ജിതിൻ ജോസ്  ബിഡികെ  നന്ദിയും രേഖപ്പെടുത്തി.ബിഡികെ കോ ഓർഡിനേറ്റർമാർ പരിപാടികൾ ഏകോപിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സെയിന്റ് ബേസിൽ ഒ.സി.വൈ.എം . പ്രവർത്തകരായ ഐപ്പ് പി.വി, എബി ഉമ്മൻ, ജയിംസ്, റോബിൻസാം, റെജി മത്തായി, ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, ശ്രീകുമാർ, പ്രേം കിരൺ , ജാൻ, നിയാസ്, ഉണ്ണികൃഷ്ണൻ, വേണുഗോപാൽ, കലേഷ്, ബീന, ജോളി, യമുന രഘുബാൽ, ജോബി, മനോജ് മാവേലിക്കര  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99164260  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Video can be downloaded from below link: