അവധിക്കാലം ആഘോഷിച്ച ശേഷം കുവൈത്തിലേക്ക് തിരിച്ചെത്തിയത് മുപ്പതിനായിരത്തോളം പേരെന്ന് കണക്കുകൾ

കുവൈത്ത് സിറ്റി: പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷിച്ച ശേഷം വിദേശത്തുനിന്ന് കുവൈത്തിലേക്ക് പ്രതദിനം തിരിച്ചെത്തുന്നത് മുപ്പതിനായിരത്തോളം പേരെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇവരെ സ്വീകരിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് (KIA) ഏജൻസികൾ വർദ്ധിപ്പിച്ചിരുന്നു.

അവധിക്കാലം ചെലവഴിച്ച ശേഷം 30,000 പേർ വിദേശത്ത് നിന്ന് തിരികെ എത്തിയതായാണ് കണക്കാക്കപ്പെടുന്നത്, കൂടുതലും കെയ്‌റോ, അലക്‌സാണ്ട്രിയ ഇസ്താംബൂൾ ദുബായി എന്നിവിടങ്ങളിൽ നിന്നുമാണ്.

വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുകയും തിരിച്ചറിയുകയും ചെയ്യുന്ന വിമാനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും സുരക്ഷാ , ബാഗേജ് പരിശോധന അടക്കം എല്ലാ നടപടിക്രമങ്ങളും സുഗമമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ വിമാനത്താവളത്തിലെ ജീവനക്കാർ സ്വീകരിച്ചിട്ടുണ്ട്.