ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി : ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളിയെ സ്പോൺസറുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മൃതദേഹം ഫോറൻസിക് പരിശോധനകൾക്കായിഅയച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. കെയ്‌ഫാൻ നഗരപ്രാന്തത്തിൽ താമസിക്കുന്ന സ്‌പോൺസറാണ് മരണം പോലീസിനെ അറിയിച്ചത്.
കിടക്കയ്ക്കരികിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഥമ ദൃഷ്ടിയാൽ മരണം സ്വാഭാവികം അല്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.