കുവൈത്ത് ഹോട്ടലുകളിൽ ന്യൂഇയർ ആഘോഷങ്ങൾക്ക് ചിലവ് കൂടും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ ന്യൂഇയർ ആഘോഷങ്ങൾ ചിലവേറിയതാകും. കോവിഡ് പശ്ചാത്തലത്തിൽ ജനുവരി രണ്ടുവരെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാണിജ്യ വിമാന ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതും പൊതുസ്ഥലങ്ങളിൽ മുൻകരുതൽ ആരോഗ്യ നടപടികൾ പ്രയോഗിക്കുന്നതും പ്രാദേശിക ഹോട്ടലുകളിൽ ആഘോഷ വിരുന്നുകളുടെ റിസർവേഷനുകളുടെ വില വർധിപ്പിച്ചതായി അൽ-റായ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നു. മിക്ക ഹോട്ടലുകളും അനുബന്ധസ്ഥാപനങ്ങളും ന്യൂയർ ദിനത്തിലും കോവിഡ് മുൻകരുതലുകൾ ഉടെ ഭാഗമായി തുറന്നു പ്രവർത്തിക്കുന്നില്ല. ഇതോടെ രാജ്യത്ത് ലഭ്യമായ ഹോട്ടൽ ശേഷി പരിമിതമാണ്, ഇതും വിലവർധനവിന് കാരണമായി. തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹോട്ടലുകൾക്കാണ് വൻ ഡിമാൻഡ്. മിക്കതും ഉയർന്ന വിലയ്ക്ക് ന്യൂ ഇയർ ദിനാഘോഷ ബുക്കിംഗുകൾ നടത്തുന്നത്.