സെസ് വർധനയ്ക്ക് സാധ്യത: കൗൺസിൽ യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും

0
6

ന്യൂഡൽഹി: നികുതിയ്ക്ക് പുറമെയുള്ള സെസ് നേരിയ തോതിൽ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിനായാണ് സെസ് ഉയർത്താൻ നീക്കമന്നാണ് സൂചന. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം ആദ്യം നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.