വെൽഫെയർ കേരള  കുവൈറ്റ് റിപ്പബ്ലിക്  ദിന സംഗമം നടത്തി

കുവൈറ്റ് സിറ്റി :വെൽഫെയർ കേരള  കുവൈറ്റ് റിപ്പബ്ളിക് ദിന സംഗമവും ഭരണഘടനയും  പൗരാവകാശങ്ങളും എന്ന പേരിൽ ചർച്ച സമ്മേളനവും, നടത്തി .

ഫഹാഹീൽ യൂണിറ്റി സെന്ററിൽ വെച്ച് നടന്ന പരിപാടി ഗഫൂർ എം കെ , ബാസിത് പാലാറ ,സലീജ് എന്നിവർ ചേർന്ന് ആലപിച്ച ദേശഭക്തി ഗാനത്തോടെ ആരംഭിച്ചു .
മേഖല സെക്രട്ടറി സലീജ് സ്വാഗതവും
മേഖല പ്രസിഡന്റ് യൂനുസ് കനോത്ത് അധ്യക്ഷതയും  വഹിച്ചു .
അൻവർ സാദത്ത് ഏഴുവന്തല വിഷയം അവതരിപ്പിച്ചു സംസാരിച്ചു .
കേന്ദ്ര പി ആർ ഒ കൺവീനർ അനിയൻ കുഞ്ഞു
സൗഹൃദവേദി പ്രസിഡന്റ് ബാബു സജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .


ഇന്ത്യയിൽ നടക്കുന്ന പൗരത്വ പ്രതിഷേധ പോരാട്ടങ്ങളെ ഏകോപിപ്പിച്ച്
‘പോരാട്ട  വീഥിയിൽ ഇന്ത്യൻ ജനത’ എന്ന തലക്കെട്ടിൽ
റഫീഖ് ബാബു പൊന്മുണ്ടം പ്രസന്റേഷൻ അവതരിപ്പിച്ചു .

ഷെസ ഷമീർ ,അഭിനയ ,ഹിതേഷി ,ഗോപിക ,അഫ്ന അക്ബർ ,അൽഹാൻ ,അസിം യൂനുസ് ,
എന്നീ കുട്ടികൾ പട്രോറ്റിക് ഡാൻസ് അവതരിപ്പിച്ചു .
ഗഫൂർ എം കെ ഭരണഘടന ആമുഖം വായിച്ചു സദസ്സ്യർ ഏറ്റു ചൊല്ലി .
ഫറ സനോജ് ,ആഫിയ യൂനുസ് ,ആയിഷ അസീസ് ,ഹാഫിസ് യൂനുസ്, ദിയാബ് എന്നിവർ സംഘഗാനവും വിവിധ കലാപരിപാടികളും  അവതരിപ്പിച്ചു .

വെൽഫെയർ അബുഹലീഫ പ്രസിഡന്റ് സൽമാൻ ,ഫഹാഹീൽ പ്രസിഡന്റ് സനോജ് സുബൈർ ,
അഹ്മദ് സാദത്ത്  ഷമീർ , പ്രിയ  കണ്ണൻ , ഷിഫ്ന ഷമീർ , ഷഹ്‌ല അസീസ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

മേഖല ട്രഷറർ നസീം കൊച്ചന്നൂർ നന്ദി പ്രകാശനം നടത്തി