നിതിൻ്റെ ഓർമ്മ ദിനത്തിൽ രക്തദാനം നടത്തി മാതൃകയായി കെ ഇ എ , രക്തവാഹിനി അംഗങ്ങൾ

0
9

കാസർഗോഡ്: രക്തദാന പ്രവർത്തനമേഖലയിലെ നിറ സാന്നിധ്യമായിരുന്ന നിതിൻ ചന്ദ്രന്റെ ഓർമ്മ ദിനമായ ജൂൺ 8ന് രക്തവാഹിനി ടീം കാസർകോട് എക്സ്പാട്രീയേറ്റ്സ് അസോസിയേഷൻ (കെ ഇ എ)കുവൈത്തും , എമർജൻസി ഇന്റർനാഷണൽ വോളന്റീർസും, സംയുക്തമായി
കോവിഡ് പ്രോട്ടോകോൾ പാലിച്ച് കാസറഗോഡ് ജനറൽ ഹോസ്പിറ്റലിലെ ബ്ലഡ്‌ ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ഈ പ്രതേക സാഹചര്യത്തിലും 30 ഓളം പേർ പങ്കെടുത്തു.ക്യാമ്പ് കോർഡിനേറ്റർ കബീർ തളങ്കര ,ഷാഹുൽ സർദാഫ്
നവാസ്..സോബിത്. ആസിഫ്. അസ്ഹർ. ഇർഫാൻ
തുടങ്ങിയവർ നേതൃത്വം നൽകി.