ഇടുക്കി കട്ടപ്പനയിൽ സ്വർണ്ണക്കടയിലെ ലിഫ്റ്റിൽ കുടുങ്ങി കടയുടമ മരിച്ചു

0
123

ഇടുക്കി:കട്ടപ്പന പവിത്ര ഗോൾഡിന്റെ ഉടമയും എംഡിയുമായ സണ്ണി ഫ്രാൻസിസ് പുളിക്കൽ (പവിത്ര സണ്ണി) ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. 65 വയസ്സായിരുന്നു.കറണ്ട് പോയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ലിഫ്റ്റിൽ കുടുങ്ങിയാണ് അപകടമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെ സംഭവം നടന്നു.

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വെച്ചാണ് ലിഫ്റ്റ് കുടുങ്ങി. ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സണ്ണി തുടർന്ന് നിയന്ത്രണം വിട്ട് ലിഫ്റ്റ് താഴെ വീണ് ഇടിച്ചുനിന്നതായി സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യം വഷളായതിനെ തുടർന്ന് ഉച്ചയോടെ അദ്ദേഹം അന്തരിച്ചു.