കേരളത്തെ ഞെട്ടിച്ച് അപകടദുരന്തം: അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് 19 പേർ

കേരളത്തിന് ഇന്ന് ഒരു ദുഃഖ ദിനമായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തില്‍ നാടിന് നഷ്ടമായത് ഒന്നും രണ്ടുമല്ല 18 പേരെയാണ്. ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് കേരളത്തെ ഞെട്ടിച്ച അപകടദുരന്തം. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി വോൾവോ ബസിൽ വല്ലാർപാടത്ത് നിന്ന് ടൈലുമായി പോവുകയായിരുന്നു കണ്ടെയ്നര്‍‌ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. 18 മലയാളികള്‍ ഉൾപ്പെടെ 19 പേരാണ് അപകടത്തിൽ മരിച്ചത്. ഒരാൾ കർണാടക സ്വദേശിയും. പാലക്കാട്, എറണാകുളം, തൃശ്ശൂർ സ്വദേശികളാണ് മരിച്ചവരിലേറെയും.

ശിവരാത്രിയുടെ അവധി കൂടിയായതിനാൽ ബസിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നതാണ് ദുരന്തവ്യാപ്തി ഇരട്ടിയാക്കിയത്. ആകെ 48 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവിനാശിയിലെയും തിരുപ്പൂരിലെയും അടക്കം വിവിധ ആശുപത്രികളിൽ ചികിത്സ കഴിയുന്ന ഇവരുടെ ചികിത്സാ ചിലവ് പൂർണമായും സര്‍ക്കാർ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം തിരുപ്പൂരിലെ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം നൽകുമെന്ന് KSRTC അറിയിച്ചിട്ടുണ്ട്. അടിയന്തിരമായി രണ്ട് ലക്ഷം രൂപയും ബാക്കിതുക പിന്നീടും നൽകുമെന്നാണ് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചത്. മരിച്ച KSRTC ജീവനക്കാരുടെ കുടുംബത്തിന് 30ലക്ഷം രൂപയാണ് ധനസഹായം അറിയിച്ചിരിക്കുന്നത്. KSRTCയുടെ ഇൻഷുറൻസ് തുകയാകും കൈമാറുക.

അപകടത്തിൽ മരിച്ചവർ

1. ഗിരീഷ് (43)- ഡ്രൈവർ, പെരുമ്പാവൂർ, എറണാകുളം
2. ബൈജു (17)- അറക്കുന്നം
3. ഇഗ്നി റാഫേൽ (39)- ഒല്ലൂർ, തൃശൂർ
4. കിരൺകുമാർ (33)- തുംകൂർ, കർണാടക
5. ഹന്നിഷ് (25)- തൃശൂർ
6. ശിവകുമാർ (35)- ഒറ്റപ്പാലം, പാലക്കാട്
7. രാഗേഷ് (35)- പാലക്കാട്
8. ജിസ്മോൻ ഷാജു(24)- തുറവൂർ
9. നസീഫ് മുഹമ്മദ് അലി (24)- ആനത്തോട്, തൃശൂർ
10. ഐശ്വര്യ
11. റോഷന- ശാന്തി കോളനി, പാലക്കാട്
12.അനു കെ.വി (25)- തൃശ്സൂർ
13.ജോഫി പോള്‍ (33)- തൃശ്ശൂര്‍
14.ഗോപിക (25)- എറണാകുളം
15.സോന സണ്ണി- തൃശ്ശൂർ
16.യേശുദാസ്
17.മാനസി മണികണ്ഠന്‍
18.ശിവശങ്കർ-എറണാകുളം
19.അനു കെ.വി- തൃശ്ശൂർ