മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തെലങ്കാനയിലെ പുതിയ ഷോറൂം തമന്ന ഉദ്ഘാടനം ചെയ്തു

0
183

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിസിന്റെ ഏറ്റവും പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം തമന്ന ഭാട്ടിയ നിര്‍വഹിച്ചു. തെലങ്കാനയിലെ നിസാമാബാദിൽ ഫെബ്രുവരി പതിനേഴിനായിരുന്നു ഉദ്ഘാടനം.

ധര്‍മപുരി അരവിന്ദ് എംപി, മലബാർ ഗ്രൂപ്പ് ചെയര്‍മാൻ എം.പി അഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൾ സലാം, മാനേജിംഗ് ഡയറക്ടർ (ഇന്ത്യ-ഓപ്പറേഷന്‍സ്) അഷര്‍.ഒ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ മാനേജ്മെന്റെ്-ടീം അംഗങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങി വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.