പാലക്കാട്: അബദ്ധവശാൽ ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.പാലക്കാട് കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാനാണ് ദുരന്തത്തിനിരയായത്.ശരീരത്തിലെ അരിമ്പാറയുടെ ചികിത്സക്കായി വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി കുടിച്ചത്.
ആസിഡ് കുടിച്ചതിനെത്തുടർന്ന് കുട്ടിയുടെ വായിലും ചുണ്ടിലും കഠിനമായ പൊള്ളൽ പരിക്കുകൾ ഉണ്ടായി. സാഹചര്യം ഗുരുതരമാണെന്ന് മനസ്സിലാക്കിയ കുടുംബാംഗങ്ങൾ ഉടൻ തന്നെ കുട്ടിയെ പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.