കുവൈത്തിൽ വിവസ്ത്രയായി അറസ്റ്റിനെ ചെറുക്കാൻ ശ്രമിച്ചത് ആഫ്രിക്കൻ വംശജ

കുവൈത്ത് സിറ്റി: അറസ്റ്റിനിടെ പൊതുസ്ഥലത്ത് വച്ച് വസ്ത്രമഴിച്ച് വലിച്ചെറിഞ്ഞ ആഫ്രിക്കൻ യുവതിയെ പൊതു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത്  സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച് ലഭിച്ച  റിപ്പോർട്ട് പരിശോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു  സംഭവമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു . പൊതുസ്ഥലത്ത് അനാശാസ്യം, അപമര്യാദയായി പെരുമാറുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്