ഇന്ത്യൻ അംബാസഡർ കുവൈത്തിലെ പരിഷ്കരണ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ, പരിഷ്കരണ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മറാഫി, ജയിൽ അധികൃതർ, ആഭ്യന്തര മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ശിക്ഷിക്കപ്പെട്ടവരെ കൈമാറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരുടെ തലത്തിൽ പതിവായി മീറ്റിംഗുകൾ നടത്താൻ ഇരുപക്ഷവും തീരുമാനിച്ചു.