ഇന്ത്യന്‍ അംബാസഡർ കുവൈത്തിലെ ഡീപോട്ടേഷൻ സെൻറർ സന്ദര്‍ശിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യന്‍ അംബാസഡർ സിബി ജോര്‍ജ് കുവൈത്തിലെ ഡീപോട്ടേഷൻ സെൻറർ സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡീപോർട്ടേഷൻ സെൻററിൻ്റെ ഡയറക്ടര്‍ കേണല്‍ വാലിദ് അലിയുമായും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ചും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം, നിലവിലുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.