കുവൈത്ത് സിറ്റി: പോലീസുകാർ എന്ന വ്യാജേന രണ്ടുപേർ കുവൈത്തിൽ ഇന്ത്യക്കാരനെ കൊള്ളയടിച്ചതായി പരാതി. പോലീസ് വേഷത്തിലെത്തിയ രണ്ടുപേർ തന്നെ മർദ്ദിക്കുകയും പണവും മൊബൈൽ ഫോണും പിടിച്ചെടുത്ത ശേഷം വാഹനത്തിൽ കടന്നുകളഞ്ഞതായുമാണ് ഇയാൾ അഹമ്മദി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
പ്രതിയുടെ വാഹനത്തിന്റെ വിവരങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കവർച്ചയ്ക്ക് കേസെടുത്തു അന്വേഷണം ആരംഭിച്ചു.