ഒരു മാനസിക രോഗ വിദഗ്ധൻ്റെ സൂക്ഷ്മ നിരീക്ഷണ പാഠവവും കുറ്റാന്വേഷകൻ്റെ കൂർമ്മബുദ്ധിയുമായി അൻവർ ഹുസൈൻ വീണ്ടും വരുന്നു. 2020ഇൽ പുറത്തിറങ്ങി പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി വൻ വിജയം കരസ്ഥമാക്കിയ ചിത്രമാണ് അഞ്ചാം പാതിരാ. ഒരു വർഷത്തിനിപ്പുറം ചിത്രത്തിലെ രണ്ടാം ഭാഗം വരുന്നു, ആറാം പാതിര . 2020-ലെ ആദ്യ മലയാളം ബ്ലോക്ക് ബസ്റ്റർ ആയ അഞ്ചാം പാതിര അണിയിച്ചൊരുക്കിയത് അത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിലും സൂത്രധാരൻ മിഥുൻ തന്നെ. ചിത്രത്തിന്റെ പോസ്റ്റര്‍ മിഥുന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ തന്നെയാണ് രണ്ടാംഭാഗവും നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൻറെ എൻറെ അണിയറയിലും തിരശ്ശീലയിലും വമ്പൻമാരാണ് കൂടെയുള്ളത്. സിനിമയ്ക്കുവേണ്ടി ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കും സുഷിൻ ശ്യാം ഈണം നൽകുമ്പോൾ ഷൈജു ശ്രീധരൻ്റെതാണ് എഡിറ്റിംഗ്.
കുഞ്ചാക്കോ ബോബന് പുറമേ രമ്യ നമ്പീശൻ
ഉണ്ണിമായാ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.