കുവൈത്ത് സിറ്റി: ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കായംകുളം NRI – കുവൈത്ത് എക്സിക്യൂട്ടീവ് അംഗം അനീഷ് ആനന്ദിന് യാത്രയയപ്പ് നൽകി. പ്രസിഡന്‍റ് കെ.ജി ശ്രീകുമാറിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കായംകുളം NRI കുവൈത്തിന്‍റെ സ്നേഹോപഹാരം അനീഷ് ആനന്ദിന് മുൻ പ്രസിഡന്‍റ് ബി.എസ് പിള്ള കൈമാറി. ഗോപാലകൃഷ്ണൻ, സിനിജിത്, മധുക്കുട്ടൻ, ഹരി പത്തിയൂർ, അരുൺ സോമൻ, അനീഷ് സ്വാമിദാസൻ, ബിജു ഖാദർ എന്നിവരും സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു.
































