കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റ് “സ്ലിപ്പ് ഇൻടു സമ്മർ 2025″ന് തുടക്കം. ജൂലൈ 12ന് കുവൈത്തിലെ അൽ റായ് ഔട്ട്ലെറ്റിലാണ് സമ്മർ ഫാഷൻ സ്പെഷ്യൽ “സ്ലിപ്പ് ഇൻടു സമ്മർ 2025” ആരംഭിച്ചത്. ജൂലൈ 19 വരെ തുടരുന്ന സമ്മർ ഫാഷൻ ഫെസ്റ്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേനൽക്കാല വസ്ത്രങ്ങളിൽ ഡീലുകളും പ്രമോഷനുകളും നൽകുന്നു.
മുൻനിര ഫാഷൻ വസ്ത്രങ്ങൾ, ട്രൻഡി വസ്ത്രങ്ങൾ, ഫുട്വെയറുകൾ, സ്റ്റൈലിഷ് ലേഡീസ് ബാഗുകൾ എന്നിവ കിഴിവുകളിൽ സ്വന്തമാക്കാം. 10 ദീനാർ ചെലവഴിച്ചാൽ 2.5 ദീനാറിന്റെ വൗച്ചർ സ്വന്തമാക്കാവുന്ന പ്രത്യേക ഓഫറുമുണ്ട്. പ്രമുഖ ഫാഷൻ വ്ലോഗർമാർ, ലുലു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്നാണ് സ്ലിപ്പ് ഇൻടു സമ്മർ 2025 ഔദ്.ോഗികമായി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ ഫാഷൻ ഷോ പരിപാടിയുടെ പ്രധാന ആകർഷണമായി.































