കേന്ദ്രനയം അംഗീകരിക്കാമെന്ന് ട്വിറ്റർ; നയം നടപ്പാക്കാൻ സമയം അനുവദിക്കണം

0
112

ഡല്‍ഹി: ഒടുവിൽ ട്വിറ്ററും കേന്ദ്രസർക്കാർ നയം അംഗീകരിക്കാമെന്ന് അറിയിച്ചു.നയം നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം നൽകണമെന്നാണ് ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്.രാജ്യത്തെ ഐ.ടി. നയം അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന്
അന്ത്യശാസനം നല്‍കിയിരുന്നു.

സാമൂഹികമാധ്യങ്ങള്‍ ഇന്ത്യയില്‍ പരാതിപരിഹാര ഓഫീസര്‍, കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ബാധ്യതകളില്‍നിന്നൊഴിയാന്‍ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്നു ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിരുന്നു. ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ പുതിയ നിയമങ്ങള്‍ മേയ് 26-ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.