ശനിയാഴ്ച മാരത്തണിനായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടും

0
26

കുവൈറ്റ് സിറ്റി : ഡിസംബർ 13 ശനിയാഴ്ച പുലർച്ചെ നടക്കാനിരിക്കുന്ന സ്പോർട്സ് മാരത്തണിന് സൗകര്യമൊരുക്കുന്നതിനായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു.

അറിയിപ്പ് പ്രകാരം, അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ തേർഡ് റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ നാഷണൽ അസംബ്ലി ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്തെ കടലിലേക്ക് ഒരു ദിശയിലേക്ക് രാവിലെ 6:00 മുതൽ 10:45 വരെ ഗതാഗതം തടസ്സപ്പെടും.

നാഷണൽ അസംബ്ലി ഇന്റർസെക്ഷൻ എല്ലാ ദിശകളിലേക്കും തുറന്നിരികക്കും. എന്നിരുന്നാലും, തേർഡ് റിംഗ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും.

അടച്ചിടൽ കാലയളവിൽ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കാനും പൊതു സുരക്ഷയ്ക്കും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിക്കുന്നു.