പുതുവർഷ ദിനം കുവെെറ്റിൽ ജനിച്ചത് 27 കുട്ടികൾ

പുതുവർഷ ദിനത്തിൽ കുവെെറ്റിൽ പിറന്നത് 27 കുട്ടികൾ. സർക്കാർ ആശുപത്രിയിൽ  13 കുട്ടികൾ ആണ് ജനിച്ചത് മറ്റു കുട്ടികൾ  12:01ന് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ ജനിച്ച ആൺകുട്ടിയാണ് പുതുവർഷത്തിൽ പിറന്ന അദ്യ കുരുന്ന് എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഫർവാനിയ ആശുപത്രിയിൽ പുലർച്ച 1:08ന് ജനിച്ച ഈജിപ്ഷ്യൻ ആൺകുട്ടിയാണ് രണ്ടാമത്തെ കുട്ടി. ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ പുലർച്ച 1.49ന് ജനിച്ച കുട്ടിയാണ് മൂന്നാമത്തെ കുട്ടി. പിന്നീട് പുലർച്ച 2.04ന് അദാൻ ഹോസ്പിറ്റലിൽ മറ്റൊരു കുഞ്ഞ് പിറന്നു. പുലർച്ച 2.17ന് ജഹ്‌റ ഹോസ്പിറ്റലിൽ രാജ്യത്തെ അഞ്ചാമത്തെ കുട്ടി പിറന്നു. പുലർച്ച 2:25ന് മെറ്റേണിറ്റി ഹോസ്പിറ്റലിൽ ആറാമത്തെ കുട്ടി ജനിച്ചു. അദാൻ ആശുപത്രിയിൽ സിസേറിയനിലൂടെ രണ്ട് ഇരട്ടക്കുട്ടികളും അന്നേ ദിവസം ജനിച്ചു.